
വാല്യക്കാരിയായ കുഞ്ഞിമാലുവിനു വക്കീല്‍പരീക്ഷ കഴിഞ്ഞെത്തിയ തറവാട്ട്‌സന്തതിയോടു തോന്നിയ അനുരഗമാണ് സിനിമയുടെ പ്രമേയം. പഴയ ഒരു നായര്‍ തറവാടിന്റെ പശ്ചാതലത്തിലാണ് കഥ നടക്കുന്നത്. തന്റെ ദാരിദ്ര്യത്തിന് ഒരു നേരിയ ശമനം കണ്ടെതുവാനാണ് കുഞ്ഞിമാളു ആ തറവാട്ടിലെ ജോലിക്കാരിയാകുന്നത്. എറണാകുളത് നിയമപഠനം പൂര്‍ത്തിയാക്കി തിരിച്ചെത്തുന്ന ദാസനെ പ്രതീക്ഷിച്ചു സദാസമയമിരികുനന അമ്മയ്ക്ക് പെട്ടന്നവളൊരു കൂട്ടാകുന്നു. പഠനം കഴിഞെതതിയ ദാസന്റെ ഇഷ്ടാനിഷ്ടങ്ങളോട് കുഞ്ഞിമാളു എളുപ്പത്തില്‍ പോരുതപ്പെടുന്നുണ്ട് . സുന്ദരിയായ വാല്യക്ക്കാരിയോടു സമ്പന്നനായ ചെറുപ്പക്കാരന് തോന്നുന്ന ലൈംഗീകമോഹമാണ് ഇവിടെ ദാസനെ മടോന്മാതനക്കുന്നത്. എന്നാല്‍ ശ്രേഷ്ഠപ്രണയമാണ് എന്ന് കുഞ്ഞിമാളു അതിനെ തെറ്റിദ്ധരിക്കുന്നു. അയാളുടെ നിര്‍ബന്ധത്തിനു വഴാങ്ങി തന്റെ ശരീരമാകുന്ന നീലതതാമര വിടര്‍ത്തി മധുനല്‍കാനും അവള്‍ മടിക്കുന്നില്ല. പണംവെച്ച് തേവരെ പ്രാര്‍ഥിച്ചാല്‍ അമ്പലകുളത്തില്‍ നീലത്താമരവിരിയുമെന്ന സത്യംമനസ്സിലാക്കുന്ന കുഞ്ഞിമാളു ദാസന് വക്കീല്‍ പരീക്ഷ വിജയിക്കുവാന്‍ മനസ്സുരുകി പ്രാര്‍ഥിക്കുന്നു. കുളത്തില്‍ പുഞ്ചിരിച്ച നീലത്താമര പറിച്ചു അനുരാഗവിലോച്ചനയായി കാമുകന്‍റെ ഹൃദയത്തില്‍ അവളതു പൂജാമലരാക്കുന്നു. ഒന്നംക്ലാസ്സ്സില്‍ ദാസന്‍ പരീക്ഷ ജയിച്ചപ്പോള്‍ പൂജ്യംമാര്‍ക്കില്‍ അവള്‍ ജിവിതം തോല്കുകയായിരുന്നു. അങ്ങനെയാണ് മുറപ്പെണായ തങ്ങത്തിനെ വരിച്ചു തര്വട്ടിലേക്ക് കയറുന്ന ദാസന് മണിയറ വിരിക്കാന്‍ കുഞ്ഞിമാളു വിതിക്കപ്പെടുന്നത്. അമര്‍ത്തി ചുംബിക്കുമ്പോള്‍ അയാളെ ചേര്‍ത്ത് പിടിച്ച കൈകൊണ്ട് തന്നെ മണിയറയില്‍ മുല്ലപ്പൂവിതരുമ്പോള്‍ അത് അവളുടെ പ്രണയമ്രിതതേഹത്തിനു മുകളിലെറിഞ്ഞ നിറംകെട്ട ദുര്‍ഗന്ധമാനെന്നു അവള്‍ തിരിച്ചറിയുന്നു. ഇങ്ങനെ കുഞ്ഞിമാളുവിന്റെ ഹൃദയാനുരാഗദുരന്തങ്ങളിലേക്ക് കഥവികസിക്കുന്നു.
വായില്‍ വെള്ളിക്കരന്ന്ടിയുമായി ജനിച്ച വിദ്യസമ്പന്നയായ തങ്കം കുഞ്ഞിമാളുവിനു ദാസനോടുള്ള ഇഷ്ടം മനസ്സിലാക്കുമ്പോള്‍ കഥഗതി മറ്റൊരു ദിശയിലേക്ക് മാറുന്നു. ഒരു ദാമ്പത്യത്തിന്റെ യാന്ത്രികമായ പതനം കണ്ടു നില്‍ക്കുവനകാതെ ക്യാമറയുടെ ഫ്രെയ്മില്‍ നിന്നും കുഞ്ഞിമാളു ഒറ്റയടിപ്പാതയിലൂടെ അകലേക്കകലേക്കു നടന്നുപോകുന്നു , പുറകിലെന്തോ ഉപേക്ഷിച്ചു...........
ഒരു ചെറുകഥ വായിക്കുന്ന അനുഭവമാണ് ഈ സിനിമ നമുക്ക്നല്‍കുന്നത്. സംഗീതതതിനും സംഭാഷണതതിനും ഇടയില്‍ പ്രേക്ഷകന് വായിചെടുക്കുവാനുള്ള വരികളിട്ടാണ് എം.ടി നീലതമാരയുടെ രചന നിര്‍വഹിച്ചിരിക്കുന്നത്. ഫ്ലാഷ് ബാക്കിലൂടെ ഉള്ള ആഖ്യാന രീതി ആധുനീക കാലത്തിനു തികച്ചും യോജിച്ചതാണ്;. പഴമയെ കച്ചവട മനോഭാവത്തോടെ സമീപിക്കുന്ന പുതിയ ലോകക്രമത്തിന്റെ സന്തതികലാണ് തറവാട്ടിലെ നവതലമുറ . അമ്പലവും ആല്‍ത്തറയും കുളവും അവയുടെ പുരാനവുമെല്ലാം ഡോകുമെന്റാരി ആക്കി മാറ്റുകയാണ് ദാസിന്റെ മകള്‍. അവളുടെ പ്രതിശ്രുത വരന്‍ തറവാട് അതേപടി നിലനിര്‍ത്തി ടൂറിസ്റ്റ് കേന്ദ്രം സ്ഥാപിക്കുവാനുള്ള ശ്രമത്തിലാണ്. ദാസിന്റെ മരണശേഷം പുനര്‍വിവാഹം നടത്തിയ തങ്കവും മകളും പരസ്പരം പുഞ്ചിരിക്കുവാന്‍ പോലുമാകാതെ മാറിയിരിക്കുന്നു. തറവാട്ടിലെ ആശ്രിതനും കര്യസ്തനുമായ അച്യുതന്‍നായര്‍ തറവാട്ടിന് വില പറയുവാന്‍ വേണ്ട സാമ്പത്തിക ഭദ്രത നേടിയിരിക്കുന്നു. ഇങ്ങനെ ലാഭ മോഹത്തോടെ വിപണി സ്വപ്നം കാണുന്ന ആതുനീകതയിലെക്കാന് മുപ്പതു വര്‍ഷ ശേഷമുള്ള കഥാ പരിണാമം.
ലാല്‍ ജോസിന്റെ സംവിധാനചാരുതയാണ് സിനിമയുടെ പൂര്‍ണ്ണത. ആരെയും കൊതിപ്പിക്കുന്ന ഭാവനാസമ്പന്നമായ വിഷ്വലുകളില്‍ കുഞ്ഞിമാളുവെന്ന നായികാസങ്കല്പം നിറശോഭാമാകുന്നു. സിനിമ കാലഗട്ടത്തോട് നീതിപുലര്‍ത്തുന്ന അവളുടെ വസ്ത്രധാരണരീതിയും വാലിട്ടുകണ്ണെഴുതിയ മുഖ സൗന്ദര്യവും അഴിച്ചിട്ട കാര്‍കൂന്തലും മലയാളിയുടെ സൌന്ത്ര്യ സന്ഖല്‍പ്പത്തെ അരക്കിട്ടുരപ്പിക്കുന്നുണ്ട് . പൂര്‍ണമായും നഗ്ന്നയക്കപ്പെട്ട ഒന്നല്ല അതിലെവിടെയോ തങ്ങുന്ന 'ബല്ലാത്തകൊതിയാണ്' മലയാളിയുടെമനസ്സിലെ ലൈന്ഗീഗത എന്ന് തിരിച്ചറിഞ്ഞാണ് കുഞ്ഞിമാളുവിന്റെ കഥാപാത്രത്തെ സംവിധായകന്‍ അഭ്രപാളിയിലേക്ക് പകര്‍ത്തുന്നത്. വിദ്യസാഗറിന്റെ സംഗീതവും വയലാര്‍ശരത്തിന്റെ വരികളും ചേര്‍ത്ത് സൂപ്പര്‍ഗ്ല് പോലെ പിടിവിടാതൊരു കൂടിച്ചേരല്‍ നീലതമാരയിലൂടെ വിടര്‍ന്നു മന്തഹസിക്കുന്നു .ഇവിടെ പ്രണയം 'ആദിമ നീലിമയായും നേര്‍ത് നേര്‍ത് ഇല്ല്ലായ്മയായും' മാറുന്നു.
review seems superficial and its crystal clear that my friend has not yet seen the original version directed by yousuf ali kecheri...the new version is sugar coated with what malayalis call kalpanikatha,which can be roughly translated as romanticism(beware its not western romanticism). mt vasudevan nair created kunjimalu three decades ago as a symbolic character to counter the racial,anti-womanistic aspects of feudalism in kerala...in that way the original kunjimalu essayed by AMBIKA stands as a powerful character...but the new kunjimalu is nothing but a character modified and rewritten to the likes of chauvenistic male gaze thereby delivering visual pleasure...
ReplyDelete