Pages

Saturday, April 10, 2010

ഒരു മുസ്ലിം നാമധാരിയുടെ ആശങ്കകള്‍





രാമനും റഹീമും തോളോട് തോള്‍ചേര്‍ന്ന് കടലകൊറിച്ചു നടന്ന നല്ലകാലം ചരിത്രത്തിന്റെ സുവര്‍ണ ലിപികളില്‍ ചലനമറ്റു അവശേഷിച്ചു. സ്നേഹത്തിന്റെ എല്ലാ ദേശീയഗാനങ്ങളും ഒരൊറ്റസെകണ്ടില്‍ നിലച്ചുകഴിഞ്ഞു. രക്തവും ലിംഗവും സമാനമെന്നും ഒരേവര്‍ഗമാനെന്നും അവരുടെ ബോതങ്ങളറ്റുകഴിഞ്ഞു. ഇന്ന് രാമനും റഹീമും മതനാമങ്ങള്‍ മാത്രമാണ്. മതം മനുഷ്യനെമയക്കുന്ന കറുപ്പ് മാത്രമാണ്.
ലോകത്തിന്റെ ഹൃദയ വിശാലതകളിലേക്ക് ഭീകരതയുടെ വിഷബീജം സംക്രമിച്ചിരിക്കുന്നു.പ്രകൃതിയും മനുഷ്യനും നിലനില്‍പ്പ്‌ അന്വേഷിക്കുമ്പോഴും ആശങ്കാജനകമായ അന്തരീക്ഷം മൂടിക്കെട്ടുകയും തണുത്തുറയുകയും ചെയ്തിരിക്കുന്നു.ഹരിതഗൃഹവാതകങ്ങളുടെ അതിപ്രസരം മഞ്ഞുരുക്കുകയും പച്ചപ്പവസാനിപ്പിക്കുകയും ചെയ്യുമ്പോള്‍ സ്ഫോടനങ്ങളില്‍നിന്നും തുടര്‍ച്ചയായി 'ചൂട് 'ഉല്‍പ്പാദിപ്പിക്കുന്നു ഭീകരലോകം.പ്രകൃതിയും മനുഷ്യനും ഒരുപോലെ താപനില ഉയര്തുന്നതുകൊണ്ട്കൂടിയാണ് ഇതൊരു കെട്ടകാലമാകുന്നത്. വര്‍ഗവും വര്‍ണവും അന്യമായ ശിലായുഗകാലത്തില്‍നിനുമുള്ള സംസ്കാരപരിണാമങ്ങള്‍ മതഭ്രാന്തിലേകും വര്‍ഗീയ ആക്രമണങ്ങളിലെക്കും ആയിരുന്നോ ? പിറന്നതിനുശേഷം വീണുകിട്ടിയ നാമധേയങ്ങള്‍ മനുഷ്യനെ ജീവിതമെന്ന സഞ്ചാരസ്വാതന്ത്ര്യത്തിന്റെ നിഷേധതിലെക്കാണോ വലിച്ചെറിയുന്നത്.സ്വന്തം കാലിനടിയിലെ മണ്ണ്പോലും ഒലിച്ചുപോകുന്ന ആഗോള പ്രക്ഷുബ്ധതകളിലേക്ക് ഒരുപാട് സംശയങ്ങള്‍എറിഞ്ഞാണ് കരന്‍ജോഹര്‍ സംവിധാനംചെയ്ത "മൈ നെയിം ഈസ്‌ ഖാന്‍ " എന്ന സിനിമ അവസാനിക്കുന്നത്.
രോഗാതുരമായ ചലനങ്ങളിലും നന്മനിറഞ്ഞ മനസ്സ് സൂക്ഷിക്കുന്നവനാണ് റിസ്വാന്‍ ഖാന്‍.ലോകത്ത് നല്ലതും ചീത്തയും എന്ന ദ്വന്തങ്ങള്‍ മാത്രമാണ് ഉള്ളതെന്നാണ് അയാള്‍ക്ക്‌ അമ്മ നല്‍കിയ ദിവ്യമന്ത്രം.അത് തന്റെ രോഗശാന്തിക്കുള്ള ഔഷധംകൂടിയാണെന്ന് അയാള്‍ തിച്ചരിഞ്ഞു.മാതാവിന്റെ അസാനിധ്യത്തില്‍ ലോകം അയാള്‍ക്ക് നന്മയുടെ തുറന്നു വെച്ച പാഠപുസ്തകമായി. അല്‍അമീനായ മുസ്ലിമായി തന്റെ കര്‍മ്മവുംപേറി ഖാന്‍ അമേരിക്കയിലെത്തി.ബിന്‍ലാദന്റെ ബീഭല്സഭാവം വേള്‍ഡ്ട്രേഡ്സെന്റെറില്‍ വിമാനം കുത്തിയിറക്കിയ സന്തര്‍ഭംആയിരുന്നത്.മുസ്ലിംനാമധാരികളെ മുഴുവന്‍ ഭീകരരായി ചൂഴ്ന്നുനോക്കുന്ന ഒരു സമൂഹമായിരുന്നു ചുറ്റിലുംഉള്ളതെന്ന് അയാള്‍ തിരിച്ചറിഞ്ഞിരുന്നു. ഈ കാക്കനോട്ടത്തിനു വഴി മരുന്നിടുന്നത് തന്റെ സമുദായംആണെന്ന ബോധവും അയാള്‍ക്ഉണ്ടായിരുന്നു.കൂനികൂടി തൊപ്പി കൊണ്ട് തലമറച്ചു നടക്കുമ്പോഴും വിറച്ചശബ്ദത്തില്‍ ഖാന്‍ പിറുപിറുത്തത് ഒരേ ആശങ്കയായിരുന്നു.
my name is khan...and i am not a terrorist.......

ഇതയാള്‍ക്കു വിളിച്ചരിയിക്കനമായിരുന്നു. എല്ലാ മുസ്ലിംകളും തീവ്രവാദികളല്ല , എന്നാല്‍ എല്ലാ തീവ്രവാദികളും മുസ്ളിമുകലാണ് എന്ന് പ്രസ്താവിച്ച അമേരിക്കന്‍പ്രെസിടെന്റിനോട് ഇത്പറയണം എന്നുറച്ചാണ് ഖാന്‍ വേദിയിലെത്തിയത്.എന്നാല്‍ വിധി ഇവിടെ ഒരു മലക്കംമറിച്ചില്‍ നടത്തി. ഉദ്യെശിച്ചതിനു നേര്‍വിപരീതം സംഭവിച്ചു ഖാന്‍ ഭീകരര്‍ക്കുള്ള അറയില്‍ നിരപരാധിയായി.
മുസ്ലിംനാമം മേലങ്കി ആയതുകൊണ്ട് മാത്രം ഒരാള്‍ എങ്ങനെയാണ് തീവ്രവാദിയാകുക ? റിസ്വാന്‍ ഖാന്‍ അനുഭവിച്ച പദപ്രശ്നം നിരപരാധികളായ അനേകായിരം മുസ്ലിങ്ങള്‍ അനുഭവികുന്നുണ്ടാകണം.ഇന്ത്യയില്‍നടന്ന സ്ഫോടനപരമ്പരകളുടെ ആസൂത്രണഹസ്തങ്ങള്‍ തടിയന്ടവിട നസീരിന്റെതോ സര്‍ഫരാസിന്റെതോ ആണെന്നതുകൊണ്ട് മുസ്ലിം നാമധാരികളെല്ലാം ലഷ്കര്‍ ഇ ത്വയ്ബ ദക്ഷിണമേഖലാ കമാണ്ടര്‍മാരല്ല!!പേര്പറഞ്ഞാല്‍മതി ഗുണനിലവാരമതിലടക്കം എന്ന സിമെന്റ്പരസ്യം പോലെയാണ് മുലിംപേരുകള്‍ക്ക് നേരെയുള്ള ലോകവീക്ഷണം.ലോകത്തെവിടെയും സ്വാതന്ത്ര്യത്തോടെ സഞ്ചരിക്കാന്‍ മുസ്ലിംനാമം ധരിച്ചുകൊണ്ട് മാത്രം വിലക്കുകള്‍ അനവധിയാണ്. സിനിമയില്‍ ഖാനായി വേഷമിട്ട ബോളിവുഡ് നടന്‍ ഷാരൂക് ഖാനെ അമേരിക്കയില്‍ തടഞ്ഞുവെച്ചത് ഞെട്ടലോടെയാണ് നാം ഏറ്റുവാങ്ങിയത്. കിംഗ്‌ഖാന്‍ ആരാണെന് അറിയാതെയല്ല, പേര് അറിയാവുനത് കൊണ്ട്മാത്രമാണ് ഇങ്ങനെ സംഭവിച്ചത്.മുന്‍ ഇന്ത്യന്‍ പ്രസിഡന്റ്‌ അബ്ദുല്‍കലാം സ്വന്തമായി നിര്‍മിച്ചബോംബുകള്‍ അരയില്‍ഘടിപ്പിച്ചിട്ടുണ്ടോ എന്നറിയാന്‍ ആകാംഷകാണിച്ചതിന് പിന്നിലും മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയെ സുരക്ഷ പ്രശ്നത്തിന് തടവിലാക്കിയപ്പോഴും മുസ്ലിംനാമമെന്ന അഭിനവബോംബാണ് ആഞ്ഞുപൊട്ടിയത്. ആനയുടെ സ്തിതി ഇതാണെങ്കില്‍ ഉറുമ്ബിന്റെത് പറയേണ്ടതില്ല്ല.നാളെ ഞാനുമൊരു വിദേശ യാത്രക്ക് ഒരുങ്ങുമ്പോള്‍ ഏതുജയിലാകും എന്റെ സ്വപ്നങ്ങളെ കൊട്ടിയടക്കുന്നത്‌? ഞാനും ഒരു മുസ്ലിം നാമധാരിയാനല്ലോ..........
ഇസ്ലാമിക തീവ്രവാദം നരിക്‍ണണ് കാണിച്ചു സകലസമാധാനത്തെയും നശിപ്പിച്ചു കൊണ്ടിരിക്കുകയാണ്.ലോകഭൂപടത്തില്‍ മുസ്ലിംസ്വത്വം ചോദ്യംചെയ്യാന്‍ പാകത്തില്‍ പടര്‍ന്നു പന്തലിചിരിക്കുനതിനു ഉത്തരവാദികള്‍ മുസ്ലിം തീവ്ര വാദികലാനെന്നതില്‍ സംശയമില്ല. പീരങ്കികള്‍ പോലെ നീളവും ദൃടവുമേറിയ മുസ്ലിംലേബല്‍ തീവ്രവാദികളുടെ അപരനാമങ്ങള്‍ കൂടിയാകുന്നു. തന്റെ പേര്ചോദിക്കുന്നവരോട് ഖാന്‍ എന്ന അറബി ഉച്ചാരണം ഷാരൂക് ഖാന്റെ കതാപാത്രം ആവര്ത്തിക്കുനുണ്ട്. നാമം ആത്മപ്രകാശാമാനെന്നും അത് നന്മയുടെധവളിമയാനെന്നും ഖാനരിയാം.
മലപ്പുറം ജിലയില്‍ നിന്നുള്ള മുസ്ലിം പേര്കാരനോട് തീവ്രമായി എന്‍. ഡി. എഫ് ആനോയെന്നും ലോലമായി മുസ്ലിംലീഗ് ആനോയെന്നും ചിലരെങ്കിലും ചോദികുന്നുണ്ട്. ജോലി അധ്യാപകനാണെന്നു പറയുമ്പോള്‍ അറബിയാണോ വിഷയമെന്നും മറു ചോദ്യമുയരുന്നു.എന്തൊരു ആശങ്കയാണിത്!? മതേതരനും മൂല്യ ചിന്താകതിക്കാരനുമായ ഒരു മുസ്ലിംനാമധാരി ഉണ്ടാകില്ലേ ? മലപ്പുറം ജില്ലക്കാരന് മറ്റൊരു ലോകം സാധ്യമല്ലേ?........
ഓരോ മുസ്ലിമും ഞാനൊരു തീവ്രവാദിയല്ലെന്നു വിളിച്ചുപറയേണ്ട യുഗം സമാഗതമായിരിക്കുന്നു എന്നാണു ഈ സിനിമ പ്രമേയവല്ക്കരിക്കുന്നത് .
ഇതാ ഇതുപോലെ ...........
"my name is safaras , i am not terrorist............................."

Sunday, April 4, 2010

മഴദിനത്തിലെ ചെറിയജീവിതം


ഉണര്‍ന്നു എണീറ്റപ്പോള്‍ നല്ല മഴയായിരുന്നു. ഓടിലൂടെ ഒലിച്ചിറങ്ങി നൂല്പോലെ ഒരേ താളത്തില്‍ ചിന്നി മുറ്റത്തെ മണ്ണില്‍ മഴ കുഴികള്‍ തീര്‍ക്കുകയായിരുന്നു . ഉറക്കചടവോടെ ചെറിയ കുഴികളിലേക്ക് വീണ്ടും വീണ്ടും പതിക്കുന്ന തുള്ളികള്‍ നോക്കി കുറച്ചു നേരം നിന്നു. എഴുന്നേല്‍ക്കാന്‍ വിചാരിച്ചതല്ല. കഴുത്തിനു മുകളിലെത്തിയ പുതപ്പ്‌ ശിരസ്സിലേക്ക് വലിച്ചിട്ടപ്പോഴാണ് ഉമ്മയുടെ ശബ്ദം
"എഴുന്നേറ്റോ.....സ്ക്കൂളീ പോണ്ടേ അതോ ഇന്നലത്തെപ്പോലെ മടിപിടിച്ച് ഇന്നും..........
........ടീച്ചറെക്കന്നു കിട്ടുന്നത് വാങ്ങിക്കോ........."
ടീച്ചര്‍ എന്ന് പറഞ്ഞപ്പോ ആദ്യം മനസ്സില്‍ വന്നത് ഇളംകോലിയായ ചൂരലാണ്. സങ്കടവും ദേഷ്യവും ഒരുമിച്ചാണ് വന്നത്. ചുവന്നു കുളിര്‍ത്ത ക്ലോസുപ് ബ്രഷില്‍ ഒഴിച്ചു മോണകാട്ടി വടക്കോറത്തെ തിണ്ണയില്‍ ഇരുന്നു.പല്ല് തെക്കാനോന്നും തോന്നുനില്ല . അല്ലെങ്കിലും എന്തിനാണ് എന്നുമിങ്ങനെ പല്ല് തേക്കുന്നത് . എന്നത്തേയും പോലെ കുറച്ചുക്ലോസുപ് നാവിലാക്കി നുണഞ്ഞിറക്കി. എന്തൊരു രുച്യാണ്.ഇതെന്തിനനാവോ എല്ലാരും തപ്പികളയുന്നത്!!മാമുക്കയുടെ തെങ്ങും പറമ്പിനു അപ്പുറത്ത് പഞ്ചായത്ത്റോഡില്‍ പുള്ളിക്കുടയും പിടിച്ചു ശമീറും അവന്റെ ഉമ്മയും നില്‍ക്കുന്നുണ്ട്. കഴുത്തില്‍ വാട്ടര്‍ ബോട്ടിലും പുറത്തു ഓറഞ്ച്ബാഗും തൂക്കി നീലട്രൌസറും വെള്ള്ളകുപ്പായവും അണിഞ്ഞു ഷൂവൊകെയിട് എന്താ അവന്റെയൊരു പത്രാസു! ഇനീപ്പോ ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ ജീപ്പ് വന്നു നില്‍ക്കും. അരയില്‍പിടിച്ചു പുറകിലത്തെ സീറ്റിലേക്ക് പൊട്ടുന്ന എന്തോ സാദനം എടുത്തുവെക്കുന്നത് പോലെ ഉമ്മ അവനെ എടുത്തു ഇരുത്തും. എനിക്കൊന്നുംവയ്യ അതൊക്കെകാണാന്‍. അല്ലെങ്കിലും ഉറക്കത്തില്‍ കണ്ട സ്വപ്നത്തിലും അവനായിരുന്നല്ലോ...
എല്ലാരുംകൂടി സൂര്യപ്പന്ത് കളിക്കുകയാണ്. അനുവാണ്‌ പന്തെറിയുന്നത്
"തെന്തും പന്ത് .........."
"സൂര്യ പ്പന്ത് .........."
"എന്തിനു പറ്റും ......"
"എറിയാന്‍ പറ്റും ....."
മുകളിലേക്കെറിഞ്ഞപന്ത് വല്സലന്റെ കയ്യില്‍ കിട്ടി. അവനതു ശമീരിനു ഇട്ടുകൊടുത്തു. ഓടാനുള്ള ശ്രമത്തില്‍ ഞാന്‍ കാല്തെന്നിവീണു കിടക്കുകയാണ്,അവന്റെ തൊട്ടു മുന്നില്‍ ...ആള് ഓടിയില്ലെങ്ങില്‍ പതുക്കെ പുറത്തേക്കുഎറിയുവാനെ പാടുള്ളൂ എന്നതാണ് കളിനിയമം. എന്നിട്ടും വീണുകിടക്കുന്ന എന്റെ പുറത്തേക് ആര്‍ത്തിയോടെ അവനെരിഞ്ഞു.ഉള്ളില്‍ കല്ലുവെച്ച്‌ ചതുരത്തില്‍ ഞാന്‍തന്നെ മെടഞ്ഞു ഉണ്ടാക്കിയ ഓല പ്പന്ത് . ഹോ എന്തൊരു വേദനയായിരുന്നു.ഇന്നലെ കോട്ടിയെല്ലാം ഞാന്‍ കളിച്ചു പൂട്ടിയ ദേഷ്യമാനവന്. സ്വപ്നത്തിലാനെങ്ങിലും എന്തൊരു നീറ്റല്....
"ജ്ജ് ങ്ങനെ സോപ്പ്നോം കണ്ടു നിന്നോ ...പല്ല്വേക്കേം വേണ്ട
കുളിക്കേം വേണ്ട ....സ്ക്കൂളിലും പോണ്ട ..............."
ഉമ്മയാണ്.അടുക്കളയില് ദോശചുടുകയനെങ്കിലും ഇവിടെയാ കണ്ണ്....മുഖംചുളിച്ചാണ് പറഞ്ഞതെന് മനസ്സിലായി. ഇനിയുംനിന്നാല്‍ പഴംബുരാനങ്ങളുടെ കെട്ടുകള്‍ അഴിയും.അപ്പുറത്തെ കുട്ടികളെഎല്ലാം നോക്കിപഠിക്കേണ്ടി വരും.കുളിച്ചെന്നുവരുത്തി ചൂട്ദോശയും ചമ്മന്തിയും കഴിച്ചു കീറക്കുടയുമെടുത്തു പറമ്പിലേക്ക് നടന്നു .......
തുണിസഞ്ചിയില്‍ പുസ്തകമെല്ലാം തലേദിവസം സ്കൂളില്‍നിന്ന് കൊണ്ടുവന്നുവെച്ച അതെ അടുക്കുംചിട്ടയിലുമുണ്ട്. നിറംമങ്ങിയ യുനിഫോമില്‍ രണ്ടുദിവസത്തെ ഗുസ്ഥിപ്പാട്. ഫസ്റ്റ് ബെല്ലടിചിരിക്കില്ല. അസംബ്ലി ഇല്ലാത്തതിനാല്‍ സെക്കന്റ്‌അടിക്കുമ്പോള്‍ ക്ലാസ്സില്‍കയറിയാല്‍ മതി.മിയാമി ഐസുമായി ഹംസക്കവന്നു ബലൂണ്‍ഹോണടി തുടങ്ങിയിരിക്കും. ഇന്നൊരു പാലൈസ് തിന്നേ ക്ലാസ്സിലെക്കുള്ളൂ.....
പാലൈസിന്റെ സൈഡില്‍ കടിച്ചുനോക്കിയത് ഉപ്പയുടെ മുഖത്തേക്കാണ്‌. നെഞ്ചിലൊരു വലിവ് വീണതും ഐസ്കോലില്‍ പിടിവിട്ടതും ഒരുമിച്ചാണ്. മാമ വന്നപ്പോള്‍ തലചൊറിഞ്ഞു കിട്ടിയ ഒരു രൂപ ദാ കിടക്കുന്നു മണ്ണില്‍പുരണ്ടു.ഓടടാ ഓട്ടമായിരുന്നു ക്ലാസിലേക്ക്.
മൂന്നാമത്തെ പിരിടും ആറാമത്തെ പിരിയടും ഡ്രില്‍ ഉള്ളതാണ് ആകെയൊരു സമാതാനം. കൊച്ചംകുത്ത് കളിക്കുമ്പോള്‍ വര്‍ഷയെ തള്ളിയിട്ടുഓടണം.ഇന്നാനതിനു പറ്റിയദിവസം.കുഞ്ഞിരാമന്‍ മാഷുടെ ചൂരല്‍പഴം നീലഞരമ്പുകളുടെ മേല്‍ ചുവന്നപാളങ്ങള്‍ തീര്തപ്പോ തീവണ്ടി പോണപോലല്ലേ അവള്‍ ചിരിച്ചത്.
"അനക്ക് ഞാവെച്ചിണ്ട്രീ........"
അവളുടെ മുഖത്ത് നോക്കി പറഞ്ഞത് സമാഗതമായിരിക്കുന്നു......

എങ്ങനെഹരിച്ചിട്ടും ശിഷ്ടം പൂജ്യമാകുന്നില്ല. നിഷാദ് പൊത്തിപ്പിടിച്ചു എഴുതുകയാണ്.ഇരുന്നു കുത്തി വരക്കുക തന്നെ.
"ഒന്നൂല്യന്കിലും മാഷ്ടെ മോനല്ലേ ........"
ഇന്നും ഇന്ദിരടീച്ചര്‍ അതുതന്നെപറയും.അത് കേള്‍ക്കുമ്പോള്‍ നിഷാദിന് ഒരു ഉല്‍സുഗമുണ്ട്. നേര്‍ത്ത പുന്ജിരിയായത് പ്രത്യക്ഷപ്പെടാറുണ്ട്. ആരാണാവോ ഈ കണക്കെല്ലാം കണ്ടു \പിടിച്ചത്. എന്നാണാവോ ഈ പരീക്ഷയെല്ലാം അവസാനിക്കുന്നത്......
മഴവെള്ളം കെട്ടിനില്‍ക്കുന്ന ഈ സ്ക്കൂള്‍മുറ്റത്ത്‌ പരുന്തായി ഉയര്‍ന്നുപറന്നെങ്കില്‍ ...........അന്തി ചായുമ്പോള്‍ ആകാശത്ത് ഒരു കുഞ്ഞുനക്ഷത്രമായി തൂങ്ങിനിന്നെങ്ങില്‍ ..........

Saturday, April 3, 2010

പ്രണയത്തിന്റെ നീലത്താമര


അനന്തതയുടെ വര്ണമാണ് നീല. പ്രഭാ കിരണം ചൊരിയുന്ന സൂര്യന് അത്മ്ശോഭ നല്‍കുന്ന കാമുകിയാണ് താമര. അനന്തതയുടെ ആത്മസോഭ അന്വേഷിക്കുന്ന പ്രേക്ഷകന് നീലത്താമര ഒരു പ്രണയ ചിഹ്നമാണ്. കല്പ്പടവുകളാല്‍ ചുററപ്പെട്ട പൊയ്കയുടെ നടുവില്‍ നിത്യമോഹിനിയായി വിടരുന്ന ആ മുഗ്ദസൌന്ദര്യത്തിന്റെ കഥ പറയുന്നതിലൂടെ എം.ടി വാസുദേവന്‍‌ നായരെന്ന രചയിതാവും ലാല്ജോസെന്ന ദ്രിശ്യ മാന്ത്രികനും സാക്ഷാത്കരിക്കുന്നത് ഒരേ സ്വപ്നം തന്നെയാണ്. മുപ്പതു കൊല്ലം മുമ്പ് മലയാളിയുടെ അസ്വദന തലത്തെ ജ്വലിപ്പിച്ച കരവിരുത് 'നീലത്താമര' എന്ന ചലച്ചിത്രത്തിലൂടെ പുനര്‍ജനിക്കുകയാണ് .
വാല്യക്കാരിയായ കുഞ്ഞിമാലുവിനു വക്കീല്‍പരീക്ഷ കഴിഞ്ഞെത്തിയ തറവാട്ട്‌സന്തതിയോടു തോന്നിയ അനുരഗമാണ് സിനിമയുടെ പ്രമേയം. പഴയ ഒരു നായര്‍ തറവാടിന്റെ പശ്ചാതലത്തിലാണ് കഥ നടക്കുന്നത്. തന്റെ ദാരിദ്ര്യത്തിന് ഒരു നേരിയ ശമനം കണ്ടെതുവാനാണ് കുഞ്ഞിമാളു ആ തറവാട്ടിലെ ജോലിക്കാരിയാകുന്നത്. എറണാകുളത് നിയമപഠനം പൂര്‍ത്തിയാക്കി തിരിച്ചെത്തുന്ന ദാസനെ പ്രതീക്ഷിച്ചു സദാസമയമിരികുനന അമ്മയ്ക്ക് പെട്ടന്നവളൊരു കൂട്ടാകുന്നു. പഠനം കഴിഞെതതിയ ദാസന്റെ ഇഷ്ടാനിഷ്ടങ്ങളോട് കുഞ്ഞിമാളു എളുപ്പത്തില്‍ പോരുതപ്പെടുന്നുണ്ട് . സുന്ദരിയായ വാല്യക്ക്കാരിയോടു സമ്പന്നനായ ചെറുപ്പക്കാരന് തോന്നുന്ന ലൈംഗീകമോഹമാണ് ഇവിടെ ദാസനെ മടോന്മാതനക്കുന്നത്. എന്നാല്‍ ശ്രേഷ്ഠപ്രണയമാണ് എന്ന് കുഞ്ഞിമാളു അതിനെ തെറ്റിദ്ധരിക്കുന്നു. അയാളുടെ നിര്‍ബന്ധത്തിനു വഴാങ്ങി തന്റെ ശരീരമാകുന്ന നീലതതാമര വിടര്‍ത്തി മധുനല്‍കാനും അവള്‍ മടിക്കുന്നില്ല. പണംവെച്ച് തേവരെ പ്രാര്‍ഥിച്ചാല്‍ അമ്പലകുളത്തില്‍ നീലത്താമരവിരിയുമെന്ന സത്യംമനസ്സിലാക്കുന്ന കുഞ്ഞിമാളു ദാസന് വക്കീല്‍ പരീക്ഷ വിജയിക്കുവാന്‍ മനസ്സുരുകി പ്രാര്‍ഥിക്കുന്നു. കുളത്തില്‍ പുഞ്ചിരിച്ച നീലത്താമര പറിച്ചു അനുരാഗവിലോച്ചനയായി കാമുകന്‍റെ ഹൃദയത്തില്‍ അവളതു പൂജാമലരാക്കുന്നു. ഒന്നംക്ലാസ്സ്സില്‍ ദാസന്‍ പരീക്ഷ ജയിച്ചപ്പോള്‍ പൂജ്യംമാര്‍ക്കില്‍ അവള്‍ ജിവിതം തോല്കുകയായിരുന്നു. അങ്ങനെയാണ് മുറപ്പെണായ തങ്ങത്തിനെ വരിച്ചു തര്വട്ടിലേക്ക് കയറുന്ന ദാസന് മണിയറ വിരിക്കാന്‍ കുഞ്ഞിമാളു വിതിക്കപ്പെടുന്നത്. അമര്‍ത്തി ചുംബിക്കുമ്പോള്‍ അയാളെ ചേര്‍ത്ത് പിടിച്ച കൈകൊണ്ട് തന്നെ മണിയറയില്‍ മുല്ലപ്പൂവിതരുമ്പോള്‍ അത് അവളുടെ പ്രണയമ്രിതതേഹത്തിനു മുകളിലെറിഞ്ഞ നിറംകെട്ട ദുര്‍ഗന്ധമാനെന്നു അവള്‍ തിരിച്ചറിയുന്നു. ഇങ്ങനെ കുഞ്ഞിമാളുവിന്റെ ഹൃദയാനുരാഗദുരന്തങ്ങളിലേക്ക്‌ കഥവികസിക്കുന്നു.
വായില്‍ വെള്ളിക്കരന്ന്ടിയുമായി ജനിച്ച വിദ്യസമ്പന്നയായ തങ്കം കുഞ്ഞിമാളുവിനു ദാസനോടുള്ള ഇഷ്ടം മനസ്സിലാക്കുമ്പോള്‍ കഥഗതി മറ്റൊരു ദിശയിലേക്ക് മാറുന്നു. ഒരു ദാമ്പത്യത്തിന്റെ യാന്ത്രികമായ പതനം കണ്ടു നില്‍ക്കുവനകാതെ ക്യാമറയുടെ ഫ്രെയ്മില്‍ നിന്നും കുഞ്ഞിമാളു ഒറ്റയടിപ്പാതയിലൂടെ അകലേക്കകലേക്കു നടന്നുപോകുന്നു , പുറകിലെന്തോ ഉപേക്ഷിച്ചു...........
ഒരു ചെറുകഥ വായിക്കുന്ന അനുഭവമാണ്‌ ഈ സിനിമ നമുക്ക്നല്‍കുന്നത്. സംഗീതതതിനും സംഭാഷണതതിനും ഇടയില്‍ പ്രേക്ഷകന് വായിചെടുക്കുവാനുള്ള വരികളിട്ടാണ് എം.ടി നീലതമാരയുടെ രചന നിര്‍വഹിച്ചിരിക്കുന്നത്. ഫ്ലാഷ് ബാക്കിലൂടെ ഉള്ള ആഖ്യാന രീതി ആധുനീക കാലത്തിനു തികച്ചും യോജിച്ചതാണ്;. പഴമയെ കച്ചവട മനോഭാവത്തോടെ സമീപിക്കുന്ന പുതിയ ലോകക്രമത്തിന്റെ സന്തതികലാണ് തറവാട്ടിലെ നവതലമുറ . അമ്പലവും ആല്‍ത്തറയും കുളവും അവയുടെ പുരാനവുമെല്ലാം ഡോകുമെന്റാരി ആക്കി മാറ്റുകയാണ് ദാസിന്റെ മകള്‍. അവളുടെ പ്രതിശ്രുത വരന്‍ തറവാട് അതേപടി നിലനിര്‍ത്തി ടൂറിസ്റ്റ് കേന്ദ്രം സ്ഥാപിക്കുവാനുള്ള ശ്രമത്തിലാണ്. ദാസിന്റെ മരണശേഷം പുനര്‍വിവാഹം നടത്തിയ തങ്കവും മകളും പരസ്പരം പുഞ്ചിരിക്കുവാന്‍ പോലുമാകാതെ മാറിയിരിക്കുന്നു. തറവാട്ടിലെ ആശ്രിതനും കര്യസ്തനുമായ അച്യുതന്‍നായര്‍ തറവാട്ടിന് വില പറയുവാന്‍ വേണ്ട സാമ്പത്തിക ഭദ്രത നേടിയിരിക്കുന്നു. ഇങ്ങനെ ലാഭ മോഹത്തോടെ വിപണി സ്വപ്നം കാണുന്ന ആതുനീകതയിലെക്കാന് മുപ്പതു വര്‍ഷ ശേഷമുള്ള കഥാ പരിണാമം.
ലാല്‍ ജോസിന്റെ സംവിധാനചാരുതയാണ് സിനിമയുടെ പൂര്‍ണ്ണത. ആരെയും കൊതിപ്പിക്കുന്ന ഭാവനാസമ്പന്നമായ വിഷ്വലുകളില്‍ കുഞ്ഞിമാളുവെന്ന നായികാസങ്കല്പം നിറശോഭാമാകുന്നു. സിനിമ കാലഗട്ടത്തോട് നീതിപുലര്‍ത്തുന്ന അവളുടെ വസ്ത്രധാരണരീതിയും വാലിട്ടുകണ്ണെഴുതിയ മുഖ സൗന്ദര്യവും അഴിച്ചിട്ട കാര്‍കൂന്തലും മലയാളിയുടെ സൌന്ത്ര്യ സന്ഖല്‍പ്പത്തെ അരക്കിട്ടുരപ്പിക്കുന്നുണ്ട് . പൂര്‍ണമായും നഗ്ന്നയക്കപ്പെട്ട ഒന്നല്ല അതിലെവിടെയോ തങ്ങുന്ന 'ബല്ലാത്തകൊതിയാണ്' മലയാളിയുടെമനസ്സിലെ ലൈന്ഗീഗത എന്ന് തിരിച്ചറിഞ്ഞാണ്‌ കുഞ്ഞിമാളുവിന്റെ കഥാപാത്രത്തെ സംവിധായകന്‍ അഭ്രപാളിയിലേക്ക് പകര്‍ത്തുന്നത്. വിദ്യസാഗറിന്റെ സംഗീതവും വയലാര്‍ശരത്തിന്റെ വരികളും ചേര്‍ത്ത് സൂപ്പര്‍ഗ്ല് പോലെ പിടിവിടാതൊരു കൂടിച്ചേരല്‍ നീലതമാരയിലൂടെ വിടര്‍ന്നു മന്തഹസിക്കുന്നു .ഇവിടെ പ്രണയം 'ആദിമ നീലിമയായും നേര്‍ത് നേര്‍ത് ഇല്ല്ലായ്മയായും' മാറുന്നു.