
ഉണര്‍ന്നു എണീറ്റപ്പോള്‍ നല്ല മഴയായിരുന്നു. ഓടിലൂടെ ഒലിച്ചിറങ്ങി നൂല്പോലെ ഒരേ താളത്തില്‍ ചിന്നി മുറ്റത്തെ മണ്ണില്‍ മഴ കുഴികള്‍ തീര്‍ക്കുകയായിരുന്നു . ഉറക്കചടവോടെ ചെറിയ കുഴികളിലേക്ക് വീണ്ടും വീണ്ടും പതിക്കുന്ന തുള്ളികള്‍ നോക്കി കുറച്ചു നേരം നിന്നു. എഴുന്നേല്ക്കാന് വിചാരിച്ചതല്ല. കഴുത്തിനു മുകളിലെത്തിയ പുതപ്പ് ശിരസ്സിലേക്ക് വലിച്ചിട്ടപ്പോഴാണ് ഉമ്മയുടെ ശബ്ദം
"എഴുന്നേറ്റോ.....സ്ക്കൂളീ പോണ്ടേ അതോ ഇന്നലത്തെപ്പോലെ മടിപിടിച്ച് ഇന്നും..........
........ടീച്ചറെക്കന്നു കിട്ടുന്നത് വാങ്ങിക്കോ........."
ടീച്ചര്‍ എന്ന് പറഞ്ഞപ്പോ ആദ്യം മനസ്സില്‍ വന്നത് ഇളംകോലിയായ ചൂരലാണ്. സങ്കടവും ദേഷ്യവും ഒരുമിച്ചാണ് വന്നത്. ചുവന്നു കുളിര്‍ത്ത ക്ലോസുപ് ബ്രഷില്‍ ഒഴിച്ചു മോണകാട്ടി വടക്കോറത്തെ തിണ്ണയില്‍ ഇരുന്നു.പല്ല് തെക്കാനോന്നും തോന്നുനില്ല . അല്ലെങ്കിലും എന്തിനാണ് എന്നുമിങ്ങനെ പല്ല് തേക്കുന്നത് . എന്നത്തേയും പോലെ കുറച്ചുക്ലോസുപ് നാവിലാക്കി നുണഞ്ഞിറക്കി. എന്തൊരു രുച്യാണ്.ഇതെന്തിനനാവോ എല്ലാരും തപ്പികളയുന്നത്!!മാമുക്കയുടെ തെങ്ങും പറമ്പിനു അപ്പുറത്ത് പഞ്ചായത്ത്റോഡില്‍ പുള്ളിക്കുടയും പിടിച്ചു ശമീറും അവന്റെ ഉമ്മയും നില്‍ക്കുന്നുണ്ട്. കഴുത്തില്‍ വാട്ടര്‍ ബോട്ടിലും പുറത്തു ഓറഞ്ച്ബാഗും തൂക്കി നീലട്രൌസറും വെള്ള്ളകുപ്പായവും അണിഞ്ഞു ഷൂവൊകെയിട് എന്താ അവന്റെയൊരു പത്രാസു! ഇനീപ്പോ ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ ജീപ്പ് വന്നു നില്ക്കും. അരയില്‍പിടിച്ചു പുറകിലത്തെ സീറ്റിലേക്ക് പൊട്ടുന്ന എന്തോ സാദനം എടുത്തുവെക്കുന്നത് പോലെ ഉമ്മ അവനെ എടുത്തു ഇരുത്തും. എനിക്കൊന്നുംവയ്യ അതൊക്കെകാണാന്. അല്ലെങ്കിലും ഉറക്കത്തില്‍ കണ്ട സ്വപ്നത്തിലും അവനായിരുന്നല്ലോ...
എല്ലാരുംകൂടി സൂര്യപ്പന്ത് കളിക്കുകയാണ്. അനുവാണ് പന്തെറിയുന്നത്
"തെന്തും പന്ത് .........."
"സൂര്യ പ്പന്ത് .........."
"എന്തിനു പറ്റും ......"
"എറിയാന്‍ പറ്റും ....."
മുകളിലേക്കെറിഞ്ഞപന്ത് വല്‍സലന്റെ കയ്യില്‍ കിട്ടി. അവനതു ശമീരിനു ഇട്ടുകൊടുത്തു. ഓടാനുള്ള ശ്രമത്തില്‍ ഞാന്‍ കാല്തെന്നിവീണു കിടക്കുകയാണ്,അവന്റെ തൊട്ടു മുന്നില്‍ ...ആള് ഓടിയില്ലെങ്ങില് പതുക്കെ പുറത്തേക്കുഎറിയുവാനെ പാടുള്ളൂ എന്നതാണ് കളിനിയമം. എന്നിട്ടും വീണുകിടക്കുന്ന എന്റെ പുറത്തേക് ആര്‍ത്തിയോടെ അവനെരിഞ്ഞു.ഉള്ളില്‍ കല്ലുവെച്ച് ചതുരത്തില്‍ ഞാന്‍തന്നെ മെടഞ്ഞു ഉണ്ടാക്കിയ ഓല പ്പന്ത് . ഹോ എന്തൊരു വേദനയായിരുന്നു.ഇന്നലെ കോട്ടിയെല്ലാം ഞാന്‍ കളിച്ചു പൂട്ടിയ ദേഷ്യമാനവന്. സ്വപ്നത്തിലാനെങ്ങിലും എന്തൊരു നീറ്റല്‍....
"ജ്ജ് ങ്ങനെ സോപ്പ്നോം കണ്ടു നിന്നോ ...പല്ല്വേക്കേം വേണ്ട
കുളിക്കേം വേണ്ട ....സ്ക്കൂളിലും പോണ്ട ..............."
ഉമ്മയാണ്.അടുക്കളയില്‍ ദോശചുടുകയനെങ്കിലും ഇവിടെയാ കണ്ണ്....മുഖംചുളിച്ചാണ് പറഞ്ഞതെന് മനസ്സിലായി. ഇനിയുംനിന്നാല് പഴംബുരാനങ്ങളുടെ കെട്ടുകള്‍ അഴിയും.അപ്പുറത്തെ കുട്ടികളെഎല്ലാം നോക്കിപഠിക്കേണ്ടി വരും.കുളിച്ചെന്നുവരുത്തി ചൂട്ദോശയും ചമ്മന്തിയും കഴിച്ചു കീറക്കുടയുമെടുത്തു പറമ്പിലേക്ക് നടന്നു .......
തുണിസഞ്ചിയില്‍ പുസ്തകമെല്ലാം തലേദിവസം സ്കൂളില്‍നിന്ന് കൊണ്ടുവന്നുവെച്ച അതെ അടുക്കുംചിട്ടയിലുമുണ്ട്. നിറംമങ്ങിയ യുനിഫോമില്‍ രണ്ടുദിവസത്തെ ഗുസ്ഥിപ്പാട്. ഫസ്റ്റ് ബെല്ലടിചിരിക്കില്ല. അസംബ്ലി ഇല്ലാത്തതിനാല്‍ സെക്കന്റ്അടിക്കുമ്പോള് ക്ലാസ്സില്കയറിയാല് മതി.മിയാമി ഐസുമായി ഹംസക്കവന്നു ബലൂണ്ഹോണടി തുടങ്ങിയിരിക്കും. ഇന്നൊരു പാലൈസ് തിന്നേ ക്ലാസ്സിലെക്കുള്ളൂ.....
പാലൈസിന്റെ സൈഡില്‍ കടിച്ചുനോക്കിയത് ഉപ്പയുടെ മുഖത്തേക്കാണ്. നെഞ്ചിലൊരു വലിവ് വീണതും ഐസ്കോലില് പിടിവിട്ടതും ഒരുമിച്ചാണ്. മാമ വന്നപ്പോള്‍ തലചൊറിഞ്ഞു കിട്ടിയ ഒരു രൂപ ദാ കിടക്കുന്നു മണ്ണില്പുരണ്ടു.ഓടടാ ഓട്ടമായിരുന്നു ക്ലാസിലേക്ക്.
മൂന്നാമത്തെ പിരിടും ആറാമത്തെ പിരിയടും ഡ്രില്‍ ഉള്ളതാണ് ആകെയൊരു സമാതാനം. കൊച്ചംകുത്ത് കളിക്കുമ്പോള്‍ വര്‍ഷയെ തള്ളിയിട്ടുഓടണം.ഇന്നാനതിനു പറ്റിയദിവസം.കുഞ്ഞിരാമന് മാഷുടെ ചൂരല്‍പഴം നീലഞരമ്പുകളുടെ മേല്‍ ചുവന്നപാളങ്ങള് തീര്തപ്പോ തീവണ്ടി പോണപോലല്ലേ അവള് ചിരിച്ചത്.
"അനക്ക് ഞാവെച്ചിണ്ട്രീ........"
അവളുടെ മുഖത്ത് നോക്കി പറഞ്ഞത് സമാഗതമായിരിക്കുന്നു......
എങ്ങനെഹരിച്ചിട്ടും ശിഷ്ടം പൂജ്യമാകുന്നില്ല. നിഷാദ് പൊത്തിപ്പിടിച്ചു എഴുതുകയാണ്.ഇരുന്നു കുത്തി വരക്കുക തന്നെ.
"ഒന്നൂല്യന്കിലും മാഷ്ടെ മോനല്ലേ ........"
ഇന്നും ഇന്ദിരടീച്ചര്‍ അതുതന്നെപറയും.അത് കേള്‍ക്കുമ്പോള്‍ നിഷാദിന് ഒരു ഉല്സുഗമുണ്ട്. നേര്‍ത്ത പുന്ജിരിയായത് പ്രത്യക്ഷപ്പെടാറുണ്ട്. ആരാണാവോ ഈ കണക്കെല്ലാം കണ്ടു \പിടിച്ചത്. എന്നാണാവോ ഈ പരീക്ഷയെല്ലാം അവസാനിക്കുന്നത്......
മഴവെള്ളം കെട്ടിനില്‍ക്കുന്ന ഈ സ്ക്കൂള്‍മുറ്റത്ത് പരുന്തായി ഉയര്ന്നുപറന്നെങ്കില് ...........അന്തി ചായുമ്പോള്‍ ആകാശത്ത് ഒരു കുഞ്ഞുനക്ഷത്രമായി തൂങ്ങിനിന്നെങ്ങില് ..........
സഫ്രൂ, നന്നായിട്ടുണ്ട് കേട്ടോ :) Keep writing. ~ Binu
ReplyDeletenannayi mashe
ReplyDeletehmm good
ReplyDeleteUNNIKUTTAN SCHOOLILEKK ENNA ORU KATHA ETHO CLASSIL MALAYALM 2L VAYICHU ATHINOD ORU SAMYAM THONNI ENKILUM ATHINEKKAL NANNAYITTUND ENIYUM DARALAM PRATHEEKSHIKKUnnu
ReplyDelete