
രാമനും റഹീമും തോളോട് തോള്‍ചേര്‍ന്ന് കടലകൊറിച്ചു നടന്ന നല്ലകാലം ചരിത്രത്തിന്റെ സുവര്‍ണ ലിപികളില്‍ ചലനമറ്റു അവശേഷിച്ചു. സ്നേഹത്തിന്റെ എല്ലാ ദേശീയഗാനങ്ങളും ഒരൊറ്റസെകണ്ടില് നിലച്ചുകഴിഞ്ഞു. രക്തവും ലിംഗവും സമാനമെന്നും ഒരേവര്ഗമാനെന്നും അവരുടെ ബോതങ്ങളറ്റുകഴിഞ്ഞു. ഇന്ന് രാമനും റഹീമും മതനാമങ്ങള്‍ മാത്രമാണ്. മതം മനുഷ്യനെമയക്കുന്ന കറുപ്പ് മാത്രമാണ്.
ലോകത്തിന്റെ ഹൃദയ വിശാലതകളിലേക്ക് ഭീകരതയുടെ വിഷബീജം സംക്രമിച്ചിരിക്കുന്നു.പ്രകൃതിയും മനുഷ്യനും നിലനില്‍പ്പ് അന്വേഷിക്കുമ്പോഴും ആശങ്കാജനകമായ അന്തരീക്ഷം മൂടിക്കെട്ടുകയും തണുത്തുറയുകയും ചെയ്തിരിക്കുന്നു.ഹരിതഗൃഹവാതകങ്ങളുടെ അതിപ്രസരം മഞ്ഞുരുക്കുകയും പച്ചപ്പവസാനിപ്പിക്കുകയും ചെയ്യുമ്പോള്‍ സ്ഫോടനങ്ങളില്‍നിന്നും തുടര്‍ച്ചയായി 'ചൂട് 'ഉല്‍പ്പാദിപ്പിക്കുന്നു ഭീകരലോകം.പ്രകൃതിയും മനുഷ്യനും ഒരുപോലെ താപനില ഉയര്തുന്നതുകൊണ്ട്കൂടിയാണ് ഇതൊരു കെട്ടകാലമാകുന്നത്. വര്‍ഗവും വര്‍ണവും അന്യമായ ശിലായുഗകാലത്തില്നിനുമുള്ള സംസ്കാരപരിണാമങ്ങള് മതഭ്രാന്തിലേകും വര്‍ഗീയ ആക്രമണങ്ങളിലെക്കും ആയിരുന്നോ ? പിറന്നതിനുശേഷം വീണുകിട്ടിയ നാമധേയങ്ങള്‍ മനുഷ്യനെ ജീവിതമെന്ന സഞ്ചാരസ്വാതന്ത്ര്യത്തിന്റെ നിഷേധതിലെക്കാണോ വലിച്ചെറിയുന്നത്.സ്വന്തം കാലിനടിയിലെ മണ്ണ്പോലും ഒലിച്ചുപോകുന്ന ആഗോള പ്രക്ഷുബ്ധതകളിലേക്ക് ഒരുപാട് സംശയങ്ങള്എറിഞ്ഞാണ് കരന്ജോഹര് സംവിധാനംചെയ്ത "മൈ നെയിം ഈസ് ഖാന് " എന്ന സിനിമ അവസാനിക്കുന്നത്.
രോഗാതുരമായ ചലനങ്ങളിലും നന്മനിറഞ്ഞ മനസ്സ് സൂക്ഷിക്കുന്നവനാണ് റിസ്വാന് ഖാന്.ലോകത്ത് നല്ലതും ചീത്തയും എന്ന ദ്വന്തങ്ങള്‍ മാത്രമാണ് ഉള്ളതെന്നാണ് അയാള്‍ക്ക് അമ്മ നല്കിയ ദിവ്യമന്ത്രം.അത് തന്റെ രോഗശാന്തിക്കുള്ള ഔഷധംകൂടിയാണെന്ന് അയാള്‍ തിച്ചരിഞ്ഞു.മാതാവിന്റെ അസാനിധ്യത്തില്‍ ലോകം അയാള്‍ക്ക് നന്മയുടെ തുറന്നു വെച്ച പാഠപുസ്തകമായി. അല്‍അമീനായ മുസ്ലിമായി തന്റെ കര്മ്മവുംപേറി ഖാന് അമേരിക്കയിലെത്തി.ബിന്‍ലാദന്റെ ബീഭല്സഭാവം വേള്ഡ്ട്രേഡ്സെന്റെറില് വിമാനം കുത്തിയിറക്കിയ സന്തര്ഭംആയിരുന്നത്.മുസ്ലിംനാമധാരികളെ മുഴുവന്‍ ഭീകരരായി ചൂഴ്ന്നുനോക്കുന്ന ഒരു സമൂഹമായിരുന്നു ചുറ്റിലുംഉള്ളതെന്ന് അയാള്‍ തിരിച്ചറിഞ്ഞിരുന്നു. ഈ കാക്കനോട്ടത്തിനു വഴി മരുന്നിടുന്നത് തന്റെ സമുദായംആണെന്ന ബോധവും അയാള്ക്ഉണ്ടായിരുന്നു.കൂനികൂടി തൊപ്പി കൊണ്ട് തലമറച്ചു നടക്കുമ്പോഴും വിറച്ചശബ്ദത്തില്‍ ഖാന് പിറുപിറുത്തത് ഒരേ ആശങ്കയായിരുന്നു.
my name is khan...and i am not a terrorist.......
ഇതയാള്‍ക്കു വിളിച്ചരിയിക്കനമായിരുന്നു. എല്ലാ മുസ്ലിംകളും തീവ്രവാദികളല്ല , എന്നാല്‍ എല്ലാ തീവ്രവാദികളും മുസ്ളിമുകലാണ് എന്ന് പ്രസ്താവിച്ച അമേരിക്കന്പ്രെസിടെന്റിനോട് ഇത്പറയണം എന്നുറച്ചാണ് ഖാന് വേദിയിലെത്തിയത്.എന്നാല്‍ വിധി ഇവിടെ ഒരു മലക്കംമറിച്ചില്‍ നടത്തി. ഉദ്യെശിച്ചതിനു നേര്‍വിപരീതം സംഭവിച്ചു ഖാന് ഭീകരര്‍ക്കുള്ള അറയില്‍ നിരപരാധിയായി.
മുസ്ലിംനാമം മേലങ്കി ആയതുകൊണ്ട് മാത്രം ഒരാള്‍ എങ്ങനെയാണ് തീവ്രവാദിയാകുക ? റിസ്വാന് ഖാന് അനുഭവിച്ച പദപ്രശ്നം നിരപരാധികളായ അനേകായിരം മുസ്ലിങ്ങള്‍ അനുഭവികുന്നുണ്ടാകണം.ഇന്ത്യയില്‍നടന്ന സ്ഫോടനപരമ്പരകളുടെ ആസൂത്രണഹസ്തങ്ങള് തടിയന്ടവിട നസീരിന്റെതോ സര്ഫരാസിന്റെതോ ആണെന്നതുകൊണ്ട് മുസ്ലിം നാമധാരികളെല്ലാം ലഷ്കര്‍ ഇ ത്വയ്ബ ദക്ഷിണമേഖലാ കമാണ്ടര്മാരല്ല!!പേര്പറഞ്ഞാല്മതി ഗുണനിലവാരമതിലടക്കം എന്ന സിമെന്റ്പരസ്യം പോലെയാണ് മുലിംപേരുകള്ക്ക് നേരെയുള്ള ലോകവീക്ഷണം.ലോകത്തെവിടെയും സ്വാതന്ത്ര്യത്തോടെ സഞ്ചരിക്കാന്‍ മുസ്ലിംനാമം ധരിച്ചുകൊണ്ട് മാത്രം വിലക്കുകള്‍ അനവധിയാണ്. സിനിമയില്‍ ഖാനായി വേഷമിട്ട ബോളിവുഡ് നടന് ഷാരൂക് ഖാനെ അമേരിക്കയില്‍ തടഞ്ഞുവെച്ചത് ഞെട്ടലോടെയാണ് നാം ഏറ്റുവാങ്ങിയത്. കിംഗ്ഖാന് ആരാണെന് അറിയാതെയല്ല, പേര് അറിയാവുനത് കൊണ്ട്മാത്രമാണ് ഇങ്ങനെ സംഭവിച്ചത്.മുന്‍ ഇന്ത്യന്‍ പ്രസിഡന്റ് അബ്ദുല്‍കലാം സ്വന്തമായി നിര്മിച്ചബോംബുകള് അരയില്ഘടിപ്പിച്ചിട്ടുണ്ടോ എന്നറിയാന്‍ ആകാംഷകാണിച്ചതിന് പിന്നിലും മലയാളത്തിന്റെ മഹാനടന് മമ്മൂട്ടിയെ സുരക്ഷ പ്രശ്നത്തിന് തടവിലാക്കിയപ്പോഴും മുസ്ലിംനാമമെന്ന അഭിനവബോംബാണ് ആഞ്ഞുപൊട്ടിയത്. ആനയുടെ സ്തിതി ഇതാണെങ്കില്‍ ഉറുമ്ബിന്റെത് പറയേണ്ടതില്ല്ല.നാളെ ഞാനുമൊരു വിദേശ യാത്രക്ക് ഒരുങ്ങുമ്പോള്‍ ഏതുജയിലാകും എന്റെ സ്വപ്നങ്ങളെ കൊട്ടിയടക്കുന്നത്? ഞാനും ഒരു മുസ്ലിം നാമധാരിയാനല്ലോ..........
ഇസ്ലാമിക തീവ്രവാദം നരിക്ണണ് കാണിച്ചു സകലസമാധാനത്തെയും നശിപ്പിച്ചു കൊണ്ടിരിക്കുകയാണ്.ലോകഭൂപടത്തില്‍ മുസ്ലിംസ്വത്വം ചോദ്യംചെയ്യാന്‍ പാകത്തില്‍ പടര്‍ന്നു പന്തലിചിരിക്കുനതിനു ഉത്തരവാദികള്‍ മുസ്ലിം തീവ്ര വാദികലാനെന്നതില് സംശയമില്ല. പീരങ്കികള്‍ പോലെ നീളവും ദൃടവുമേറിയ മുസ്ലിംലേബല് തീവ്രവാദികളുടെ അപരനാമങ്ങള്‍ കൂടിയാകുന്നു. തന്റെ പേര്ചോദിക്കുന്നവരോട് ഖാന് എന്ന അറബി ഉച്ചാരണം ഷാരൂക് ഖാന്റെ കതാപാത്രം ആവര്ത്തിക്കുനുണ്ട്. നാമം ആത്മപ്രകാശാമാനെന്നും അത് നന്മയുടെധവളിമയാനെന്നും ഖാനരിയാം.
മലപ്പുറം ജിലയില്‍ നിന്നുള്ള മുസ്ലിം പേര്കാരനോട് തീവ്രമായി എന്‍. ഡി. എഫ് ആനോയെന്നും ലോലമായി മുസ്ലിംലീഗ് ആനോയെന്നും ചിലരെങ്കിലും ചോദികുന്നുണ്ട്. ജോലി അധ്യാപകനാണെന്നു പറയുമ്പോള്‍ അറബിയാണോ വിഷയമെന്നും മറു ചോദ്യമുയരുന്നു.എന്തൊരു ആശങ്കയാണിത്!? മതേതരനും മൂല്യ ചിന്താകതിക്കാരനുമായ ഒരു മുസ്ലിംനാമധാരി ഉണ്ടാകില്ലേ ? മലപ്പുറം ജില്ലക്കാരന് മറ്റൊരു ലോകം സാധ്യമല്ലേ?........
ഓരോ മുസ്ലിമും ഞാനൊരു തീവ്രവാദിയല്ലെന്നു വിളിച്ചുപറയേണ്ട യുഗം സമാഗതമായിരിക്കുന്നു എന്നാണു ഈ സിനിമ പ്രമേയവല്‍ക്കരിക്കുന്നത് .
ഇതാ ഇതുപോലെ ...........
"my name is safaras , i am not terrorist............................."

